എതിർപ്പുകൾക്കിടയിലും കുവൈത്തിൽ വാറ്റ് നടപ്പാക്കുമെന്ന് ചർച്ചകൾ

  • 09/09/2023


കുവൈത്ത് സിറ്റി: അതിശക്തമായ എതിർപ്പുകൾ ഉയർന്നിട്ടും മൂല്യവർദ്ധിത നികുതി (വാറ്റ്) ഏർപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനങ്ങളുടെ ഭാ​ഗത്ത് നിന്നും എംപിമാരിൽ നിന്നും ഈ വിഷയത്തിൽ വലിയ എതിർപ്പ് ഉയർന്ന് വന്നിട്ടുണ്ട്. മറ്റ് ​ഗൾഫ് രാജ്യങ്ങളിൽ നിന്ന് സമാനമായി കുവൈത്തിലും പുതിയ നികുതി പരിഷ്കാരം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുവൈത്തിൽ മൂല്യവർധിത നികുതി ബാധകമാകുമോ, അതായത് ഉപഭോക്താവ് താൻ വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതി നൽകുന്ന സംവിധാനം വരുമോയെന്ന ചോദ്യം സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. 

തീ ഇല്ലാതെ പുക ഉയരില്ലെന്നാണ് ഇത്തരം ചർച്ചകൾ ഉയരില്ലെന്നാണ് പ്രതികരണങ്ങൾ. കുവൈത്തിൽ വാറ്റ് നടപ്പിലാക്കും എന്നാണ് ആക്ടിവിസ്റ്റ് ഫഹദ് ജവാദ് അൽ അർബാഷ് ട്വീറ്റ് ചെയ്തത്. പാർലമെന്റംഗങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് അറിയാമായിരുന്നു എന്നത് വിചിത്രമാണ്, പക്ഷേ അവർ സംസാരിക്കാൻ ഭയപ്പെടുന്നു. അല്ലെങ്കിൽ അവരിൽ ചിലർക്ക് അറിയില്ലായിരിക്കാമെന്നും എക്സിൽ കുറിച്ചു.

Related News