പദ്ധതി തയാർ; രണ്ട് വർഷത്തിനുള്ളിൽ താമസ നിയമലംഘകരെ പൂർണമായി ഒഴിവാക്കാൻ കുവൈത്ത്

  • 09/09/2023


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവരെ പിടികൂടാനും നാടുകടത്താനുമുള്ള പരിശോധന ക്യാമ്പയിനുകൾ അവസാനിപ്പിക്കില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിന്റെ മണ്ണിൽ ഇത്തരം നിയമലംഘകരുടെ സാന്നിധ്യം ആഭ്യന്തര മന്ത്രാലയം അനുവദിക്കില്ല. കർശന സുരക്ഷാ ക്യാമ്പയിനുകൾ രാജ്യത്ത് തുടരുന്നുണ്ട്. ഫാമുകൾ, മരുഭൂമികൾ, ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് ഉൾപ്പെടെ നടക്കുന്നുണ്ട്. ഒരു സൈറ്റിനെ പോലും പരിശോധനയിൽ നിന്ന് ഒഴിവാക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. 

തുടർച്ചയായ ക്യാമ്പയിനുകൾ നടപ്പിലാക്കുക, തൊഴിലാളികളെ നിരീക്ഷിക്കുക, ഒളിവിൽ കഴിയുന്നവരെ പിടികൂടാൻ പ്രത്യേക സുരക്ഷാ ടീമുകളെ വിന്യസിക്കുക എന്നിങ്ങനെ റെസിഡൻസി നിയമലംഘകർക്കായി പ്രത്യേക പദ്ധതി തന്നെ തയാറാക്കിയിട്ടുണ്ട്. ഇതുവഴി രണ്ട് വർഷത്തിനുള്ളിൽ താമസ നിയമലംഘകരെ പൂർണമായി കുവൈത്തിൽ നിന്ന് ഒഴിവാക്കും. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശപ്രകാരമാണ് പരിശോധനകൾ നടത്തുന്നതെന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.

Related News