ഓ​ഗസ്റ്റിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.58 മില്യൺ യാത്രക്കാർ

  • 09/09/2023



കുവൈത്ത് സിറ്റി: ഓ​ഗസ്റ്റിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത് 1.58 മില്യൺ യാത്രക്കാരെന്ന് കണക്കുകൾ. യാത്രക്കാരുടെ എണ്ണത്തിൽ 22 ശതമാനം വർധനയും വിമാന ഗതാഗതത്തിൽ 28 ശതമാനം വർധനയും ഉണ്ടായെന്ന് സിവിൽ ഏവിയേഷൻ വകുപ്പ് ആക്ടിം​ഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ എയർ കാർഗോ ട്രാഫിക് 5 അഞ്ച് ശതമാനവും വർധിച്ചു. 

ഓഗസ്റ്റിൽ കുവൈത്തിലേക്ക് എത്തിയ മൊത്തം യാത്രക്കാരുടെ എണ്ണം 774,600 ആയിരുന്നു. രാജ്യത്ത് നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടവരുടെ എണ്ണം ഏകദേശം 804,340 ആയിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 159,790 ആണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 54 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഓഗസ്റ്റ് മാസത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും നടത്തിയ മൊത്തം വിമാന സർവ്വീസുകളുടെ എണ്ണം 12819 ആണെന്നും അദ്ദേഹം അറിയിച്ചു.

Related News