കുടുംബ വിസകളിലെ നിയന്ത്രണം വലിയ പ്രതിസന്ധി; പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ അംബാസിഡർ

  • 09/09/2023


കുവൈത്ത് സിറ്റി: റോഡ്, എണ്ണ, വാതകം, ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ, മണ്ണ് സംസ്കരണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കുവൈത്തിൽ ഉയർന്ന നിലവാരമുള്ള പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ അംബാസിഡർ ഡോ ആദർശ് സ്വൈക. ഇന്ത്യയിൽ സ്റ്റീൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ ഇതിനകം നടത്തിയത് ഉൾപ്പെടെ കൂടുതൽ നിക്ഷേപം നടത്താൻ കുവൈത്ത് കമ്പനികളുടെ ഭാഗത്ത് വലിയ താൽപ്പര്യമുണ്ടെന്നും ഇന്ത്യൻ അംബാസഡർ ഡോക്ടർ ആദർശ് സ്വൈക കുവൈത്തിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 

ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന അന്താരാഷ്‌ട്ര ഉത്സവങ്ങളിൽ കുവൈത്ത് കലാസംഘങ്ങളെ പങ്കെടുപ്പിക്കണമെന്ന തന്റെ ആഗ്രഹവും അംബാസിഡർ പ്രകടിപ്പിച്ചു. അതേസമയം, കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ പ്രതിരോധ മേഖലയിൽ നിന്നുള്ള 10 ഇന്ത്യൻ കമ്പനികൾ പങ്കെടുത്ത പ്രതിരോധ വ്യവസായത്തെക്കുറിച്ച് സിമ്പോസിയം ഈ വർഷം മെയ് മാസത്തിൽ നടത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന 26 സ്കൂളുകൾ കുവൈത്തിലുണ്ട്. ഇന്ത്യൻ കോളേജിൽ 60,000-ത്തിലധികം വിദ്യാർത്ഥികളുമുണ്ട്. കുവൈത്ത് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി നിയന്ത്രിക്കുന്നത് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ഏകോപിപ്പിച്ചാണ്. കുടുംബ വിസകളിലെ നിയന്ത്രണങ്ങൾ ഇന്ത്യൻ സമൂഹത്തിലെ നിരവധി അംഗങ്ങളെ ബാധിക്കുന്നുണ്ടെന്നും അംബാസിഡർ പറഞ്ഞു. കുവൈത്തിലെ അതോറിറ്റികൾ ഈ വിഷയം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News