കുവൈത്തിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

  • 09/09/2023


കുവൈത്ത് സിറ്റി: കിം​ഗ് ഫഹദ് റോഡിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ആറ് പേർക്കാണ് പരിക്കേറ്റത്. കിം​ഗ് ഫഹദ് റോഡിൽ വാഹനാപകടമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. നുവൈസീബ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അ​ഗ്നിരക്ഷാ സംഘം ഉടൻ പ്രദേശത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നും രണ്ട് വാഹനങ്ങൾക്ക് തീപിടിച്ചുവെന്നും അധികൃതർ അറിയിച്ചു. തീ അണയ്ക്കാൻ രക്ഷാപ്രവർത്തകർക്ക് സാധിച്ചെങ്കിലും രണ്ട് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. ഇവരുടെ മൃതദേഹങ്ങൾ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News