കുവൈത്തിൽ 2023 /2024 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ഞാറാഴ്ച ആരംഭിക്കും

  • 09/09/2023



കുവൈത്ത് സിറ്റി: സ്കൂളുകളുടെ 2024/2023 അധ്യയന വർഷത്തേക്കുള്ള ക്ലാസുകൾ ഞാറാഴ്ച ആരംഭിക്കും. 980 പബ്ലിക്ക് സ്കൂളുകളുടെ പ്രവർത്തനങ്ങളാണ് ആരംഭിക്കുക. പൊതുവിദ്യാഭ്യാസ സ്‌കൂളുകൾക്കായുള്ള അതേ അക്കാദമിക് കലണ്ടർ സമ്പ്രദായം പിന്തുടരുന്ന 200-ലധികം അറബ് സ്കൂളുകളിലെ  അധ്യയന വർഷത്തേക്കുള്ള ക്ലാസുകളും ഇതിനൊപ്പം ആരംഭിക്കും. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കുന്നതിനും സ്കൂൾ സമയം ആരംഭിക്കുന്നതിനുള്ള ആവശ്യകതകൾക്കായി സ്കൂളുകളെ സജ്ജമാക്കുന്നതിനുമുള്ള ശ്രമങ്ങൾ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികൾ തുടരുകയാണ്.

സ്കൂളുകളുടെ, പ്രത്യേകിച്ച് പുതിയവയിലെ തയാറെടുപ്പുകൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികൾ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് വൃത്തങ്ങൾ പറഞ്ഞു.  13 പുതിയ സ്കൂളുകൾക്കായി സ്കൂൾ ഫർണിച്ചർ വിതരണം ആരംഭിച്ചിട്ടുണ്ട്. ഇത് എത്രയും വേ​ഗം തന്നെ പൂർത്തിയാക്കും. സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം 409,856 ആണ്. കിന്റർഗാർട്ടനുകളിൽ 40,661, പ്രൈമറിയിൽ 159,799, മിഡിൽ സ്കൂളിൽ 126,217, സെക്കൻഡറിയിൽ 81,504, സ്പെഷ്യൽ എജ്യുക്കേഷൻ സ്കൂളുകളിൽ 1,566, മത വിദ്യാഭ്യാസ സ്കൂളുകളിൽ 109 എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ കണക്കുകൾ.

Related News