കുവൈത്ത് ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി ഹെര്‍ഷേല്‍ ഗിബ്സിനെ നിയമിച്ചു

  • 09/09/2023


കുവൈത്ത് സിറ്റി: കുവൈത്ത് ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെര്‍ഷേല്‍ ഗിബ്സിനെ നിയമിച്ചു. വരാനിരിക്കുന്ന ഗൾഫ് ക്രിക്കറ്റ് ടി20 ചാമ്പ്യൻഷിപ്പും ഐസിസി ടി20 ലോകകപ്പ് യോഗ്യതാ മത്സരവും മുൻനിര്‍ത്തിയാണ് സൂപ്പര്‍ താരത്തെ കുവൈത്ത് പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. കുവൈത്ത് ദേശീയ പുരുഷ ടീമിന നായകൻ എംഎൻഎം അസ്‌ലം ആണ് നയിക്കുന്നത്. രണ്ട് ടൂർണമെന്‍റുകള്‍ക്കും ഖത്തറാണ് ആതിഥേയത്വം വഹിക്കുന്നത്. എല്ലാ ടീമുകളും സെപ്റ്റംബർ 13 ന് ദോഹയിൽ എത്തിച്ചേരും. 2018ൽ കുവൈത്ത് ദേശീയ ടീമിന്‍റെ മുഖ്യ പരിശീലകനായി ഏകദേശം അഞ്ച് മാസത്തോളം ഗിബ്സ് ചുമതല വഹിച്ചിരുന്നു. കുവൈത്തിനെ ഐസിസി ടി20 ലോകകപ്പ് ഏഷ്യൻ യോഗ്യതാ റൗണ്ടിന്റെ അവസാന പാദത്തിലേക്ക് യോഗ്യത നേടി കൊടുക്കാൻ ഗിബ്സിന് സാധിച്ചിരുന്നു.

Related News