മെട്രോ ഖൈത്താൻ ഇന്ത്യൻ സ്ഥാനപതി ഉദ്ഘാടനം ചെയ്തു

  • 09/09/2023

 


കുവൈറ്റിലെ ആതുരശുശ്രൂഷാരംഗത്തെ സ്വകാര്യമേഖലയിലെ പ്രമുഖ ശ്രുംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഖൈത്താനിലെ പുതിയ ശാഖ മെട്രോ ഖൈത്താൻ കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈക ഉദ്ഘാടനം ചെയ്‌തു. ജനകീയ ആതുരാലയം എന്ന്അറിയപ്പെടുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ 5ആമത്തെ ബ്രാഞ്ച് ആണിത്. 

ഉദ്ഘാടനത്തോട് അനുബന്ധിച്ചു 2023 ഡിസംബർ 8 വരെയുള്ള മൂന്നു മാസം നീണ്ടു നിൽക്കുന്ന നിരവധി ഓഫറുകൾ മെട്രോ മാനേജ്മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്പെഷ്യാലിറ്റി ഡോക്ടർമാർ ഉൾപ്പെടെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് ഒരു ദിനാർ മാത്രമായിരിക്കുമെന്നും 16ഓളം ടെസ്റ്റുകൾ ഉൾപ്പെട്ട ഫുൾ ബോഡി ചെക്കപ്പ് 12 ദിനാർ ആയിരിക്കുമെന്നും ലാബ് ഉൾപ്പെടെയുള്ള മറ്റു സർവീസുകൾക്ക് 50% വരെ ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒ യുമായ മുസ്തഫ ഹംസ അറിയിച്ചു.

കാലത്ത് 7 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്ന ഖൈത്താൻ മെട്രോയിൽ ഇന്റേണൽ മെഡിസിൻ,
ഗൈനക്കോളജി, പീഡിയാട്രിക്, ഡെർമറ്റോളജി, ഡെന്റൽ, ജനറൽ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും ലാബ്,എക്സ്റേ, അൾട്രാസൗണ്ട്, ഫാർമസി എന്നീ സകാര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.

ഇന്ത്യൻ സ്ഥാനപതിക്ക് പുറമെ കുവൈറ്റിലെ ബംഗ്ലാദേശ് സ്ഥാനപതി മേജർ ജനറൽ മുഹമ്മദ് ആഷിക്കുസ്സമാൻ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ.വിനോദ് ഗെയ്ക്വാദ്, നേപ്പാൾ എംബസി കോൺസുലർ സുജനി റാണ, ശ്രീലങ്കൻ എംബസി ചീഫ് അബ്ദുൽ ഹലീം, ഫിലിപ്പിൻസ് എംബസി വൈസ് കോൺസുലർമാർ, മറ്റു രാജ്യങ്ങളുടെ ഡിപ്ലോമാറ്റുകൾ, കുവൈറ്റ്‌ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ഐബിപിസിയിലെ പ്രമുഖർ, ബിസിനസ്‌ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ മറ്റു പ്രമുഖർ എന്നിവരുൾപ്പെടെ അമ്പത്തഞ്ചിൽ അധികം വ്യക്തികൾ ഒരുമിച്ചു റിബൺ മുറിച്ചു ഉദ്ഘാടനം ചെയ്‌തതു 
ചടങ്ങിന് മാറ്റു കൂട്ടി.മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് പാർട്ണർ ഡോ.ബിജി ബഷീർ,ഡയറക്ടർമാരായ ഡോ.അത്ബി അൽ ഷമ്മരി, ജാവേദ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related News