കുവൈത്തിൽ റെസിഡൻസി പുതുക്കുന്നതിനും കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന് വ്യവസ്ഥ

  • 10/09/2023


കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡൻസി പുതുക്കുന്നതിനുള്ള പുതുക്കിയ വ്യവസ്ഥ ഇന്ന് മുതൽ നടപ്പാക്കി തുടങ്ങും. പ്രവാസികൾക്ക് അവരുടെ താമസാനുമതി പുതുക്കണമെങ്കിൽ രാജ്യത്ത് വരുത്തിയിട്ടുള്ള കുടിശ്ശിക മുഴുവൻ തീർക്കണം. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായി കുടിശ്ശികകൾ പൂർണമായി പിരിച്ചെടുക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടികളും സ്വീകരിക്കുന്നത്. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റവും തമ്മിലുള്ള ഏകോപനത്തോടെയാണ് ഈ വിഷയത്തിൽ പ്രവർത്തിക്കുക. സെറ്റിൽമെന്റ് പ്രക്രിയ സുഗമമാക്കുന്നതിന് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ സഹൽ ആപ്ലിക്കേഷൻ ഉപയോഗിച്ചോ അവരുടെ കുടിശ്ശിക കടങ്ങൾ തീർക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related News