കുവൈത്തിന്റെ നിരത്തുകളിൽ തിരക്ക് കൂടുന്നു; 4,000ത്തോളം പൊലീസുകാരെ വിന്യസിച്ച് സുരക്ഷാ പദ്ധതി

  • 10/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു സുരക്ഷാ പദ്ധതി വികസിപ്പിച്ചെടുത്തു. സ്‌കൂളുകളിലും സർവ്വകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും അധ്യയന വർഷം ആരംഭിക്കുകയും മിക്ക ജീവനക്കാരുടെയും വേനൽ അവധികൾ അവസാനിച്ച് ഷിഫ്റ്റിലേക്ക് മടങ്ങുകയും ചെയ്യുന്നതോടെയാണ് തിരക്ക് കൂടിയത്. റോഡുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ​ഗതാ​ഗതം സുഗമമായി പ്രവർത്തിക്കുന്നതിനും 4,000ത്തോളം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. 

സ്‌കൂളുകൾ, സർവ്വകലാശാലകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും മടങ്ങിവരവിനൊപ്പം സുരക്ഷാ പദ്ധതിയുടെ വികസനവും ലക്ഷ്യമിട്ടാണ് വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ട് വന്നതെന്ന് പബ്ലിക് സെക്യൂരിറ്റി, ട്രാഫിക്, ഓപ്പറേഷൻസ് സെക്ടർ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അബ്ദുള്ള അൽ റജൈബ് പറഞ്ഞു. ഏജൻസികളുടെ നേതൃത്വങ്ങളുമായി ഏകോപന യോഗം മന്ത്രാലയം പൂർത്തിയാക്കിയെന്നും അദ്ദേഹം അറിയിച്ചു.

Related News