കുടിശ്ശിക വരുത്തി കമ്പനി; പ്രതിഷേധവുമായി 50 തൊഴിലാളികൾ, ഇടപ്പെട്ട് കുവൈറ്റ് സർക്കാർ

  • 10/09/2023


കുവൈത്ത് സിറ്റി: സാമ്പത്തിക കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തിൽ മഹ്ബൗല പ്രദേശത്തെ തൊഴിലാളികൾ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു. മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട സർക്കാർ കരാറുമായി അഫിലിയേറ്റ് ചെയ്ത ക്ലീനിംഗ് കമ്പനികളിലൊന്നിലെ 50 തൊഴിലാളികളാണ് പ്രതിഷേധം നടത്തിയിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ വിഷയത്തിൽ ഇടപെടുകയായിരുന്നു. 

മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ-ഷൂല മുനിസിപ്പൽ പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ തേടുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. അൽ ഷൂലയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കുടിശ്ശിക തൊഴിലാളികൾക്ക് കൊടുത്തുവെന്നും കമ്പനിക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്തുവെന്നും ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി. തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചിട്ടുണ്ട്. മാൻപവർ അതോറിറ്റി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Related News