കുവൈത്തിൽ 25 വർഷമായി റെസിഡൻസി നിയമം ലംഘിച്ച പ്രവാസി അറസ്റ്റിൽ

  • 10/09/2023


കുവൈത്ത് സിറ്റി: കഴിഞ്ഞ 25 വർഷമായി റെസിഡൻസി നിയമം ലംഘിച്ചതായി കണ്ടെത്തിയ ഈജിപ്ഷ്യൻ സ്വദേശിയെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അൽ മുത്‌ല റെസിഡൻഷ്യൽ ഏരിയയിലെ നിയമവിരുദ്ധ തൊഴിലാളികളെ ലക്ഷ്യമിട്ട് സംയുക്ത കമ്മിറ്റി വിപുലമായ സുരക്ഷാ ക്യാമ്പയിൻ നടത്തുകയായിരുന്നു. നിർമാണത്തിലുള്ള ഒരു വീട്ടിൽ ജോലി ചെയ്യുന്ന കരാറുകാരിൽ ഒരാളുടെ തൊഴിലാളികളെ പരിശോധിച്ചപ്പോൾ ഒരാളുടെ പക്കൽ രേഖകൾ ഇല്ലെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊഴിലാളിയുടെ ഫിം​ഗർപ്രിന്റ് പരിശോധിച്ചപ്പോൾ 25 വർഷമായി റെസിഡൻസി പെർമിറ്റ് ലംഘിച്ചതായി കണ്ടെത്തി. തൊഴിലാളിയെ നാടുകടത്തൽ ജയിൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തതായി അധികൃതർ അറിയിച്ചു.

Related News