ജലീബിലെ പ്രശ്നങ്ങൾ; പൊതുമരാമത്ത് മന്ത്രാലയത്തിനെതിരെ വിമർശനം

  • 10/09/2023


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖിലെ ഫീൽഡ് പര്യടനത്തിൽ പൊതുമരാമത്ത് മന്ത്രാലയ പ്രതിനിധികളുടെ അസാന്നിധ്യമുണ്ടായത് ചോദ്യം ചെയ്ത് പാർലമെന്ററി പരിസ്ഥിതി, ഭക്ഷ്യ-ജല സുരക്ഷാ സമിതി ചെയർമാൻ എംപി ഹമദ് അൽ മറ്റെർ. ജലീബിൽ വഷളായിക്കൊണ്ടിരിക്കുന്ന ശുചീകരണ സാഹചര്യങ്ങളും വർധിച്ചുവരുന്ന മലിനീകരണ തോതും നേരിട്ട് കാണാനും ചർച്ച ചെയ്യാനും പ്രദേശം സന്ദർശിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കമ്മിറ്റി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജലീബ് അൽ ഷുവൈഖിലെ ഏകദേശം 400,000 പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് സാഹചര്യങ്ങൾ. ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) എന്നിവയുടെ പ്രതിനിധികൾ പ്രദേശം സന്ദർശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പൊതുമരാമത്തുമായി ബന്ധപ്പെട്ടപ്പോൾ, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുമായും ഡ്രെയിനേജ് ശൃംഖലകളുമായും മന്ത്രാലയത്തിന് ഒരു ബന്ധവുമില്ലെന്ന് അവരുടെ ഓഫീസിലെ ഒരു ജീവനക്കാരൻ അറിയിച്ചുവെന്നാണ് വെളിപ്പെടുത്തൽ,

Related News