കുവൈത്തിലെ വൈദ്യുതി മുടക്കം; സർക്കാരിനെ വിമർശിച്ച് എംപിമാർ

  • 10/09/2023


കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം എട്ട് മേഖലകളിൽ വൈദ്യുതി മുടക്കം അനുഭവപ്പെട്ട സംഭവത്തിൽ വിമർശനവുമായി എംപിമാർ. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് ഈ വിഷയത്തിൽ കൃത്യമായ നടപടിയുണ്ടായില്ലെന്നാണ് വിമർശനം. 2007ൽ രാജ്യം കണ്ട കാഴ്ചയാണ് രണ്ട് ദിവസം മുമ്പ് എട്ട് പ്രദേശങ്ങളിൽ ഉണ്ടായ വൈദ്യുതി മുടക്കം ഓർമ്മിപ്പിച്ചത്. കണക്കുകൾ പ്രകാരം മെയ് ആരംഭം മുതൽ സെപ്റ്റംബർ വരെ അതായത് അഞ്ച് മാസത്തിനിടെ മൊത്തം 23 വൈദ്യുതി മുടക്കങ്ങൾ ഉണ്ടായെന്നാണ് കണക്കുകൾ. 

സബ്‌സ്റ്റേഷൻ സ്റ്റേഷനുകളിലെ ഫീഡറുകളുമായി ബന്ധപ്പെട്ടാണ് കൂടുതൽ വൈദ്യുതി മുടക്കങ്ങളും ഉണ്ടായിരുന്നത്. ഉയർന്ന താപനിലയുടെ സാഹചര്യത്തിൽ വൈദ്യുതി മുടക്കത്തെക്കുറിച്ച് പൗരന്മാർ പരാതിപ്പെട്ടിട്ടും വൈദ്യുതി-ജല മന്ത്രാലയം സ്ഥിതിഗതികൾ സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്തു. രണ്ട് ദിവസം മുമ്പ് വൈദ്യുതി നിലച്ചതിന് തൊട്ടുപിന്നാലെ പ്രധാന സബ് സ്റ്റേഷനായ ഹവല്ലി എയിൽ വന്ന പ്രശ്നങ്ങളെ കുറിച്ച് മന്ത്രാലയം വിശദമായ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

Related News