കുവൈത്തിന്‍റെ ആകാശത്ത് നിന്നെടുത്ത ചിത്രം നാസയുടെ പേജിൽ

  • 10/09/2023


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ആകാശത്ത് നിന്നെടുത്ത ചിത്രം ആദ്യമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ഔദ്യോഗിക പേജിൽ. കുവൈത്തി പൗരനായ അബ്‍ദുള്ള അല്‍ ഹര്‍ബി പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ പേജില്‍ പങ്കുവെച്ചത്. ആൻഡ്രോമിഡ ഗാലക്‌സിയെക്കുറിച്ചുള്ള തന്‍റെ ചിത്രം 'ഈ ദിവസത്തെ ജ്യോതിശാസ്ത്ര ചിത്ര'മായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് അല്‍ ഹര്‍ബി തന്‍റെ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. കുവൈത്തില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ച ആദ്യ വ്യക്തിയാണെന്നും അഭിമാനപൂര്‍വ്വം അദ്ദേഹം കുറിച്ചു. ഇത് വ്യക്തിഗത നേട്ടം മാത്രമല്ല, കുവൈത്തിലെ ജ്യോതിശാസ്ത്ര ഫോട്ടോഗ്രാഫി അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും അല്‍ ഹര്‍ബി കൂട്ടിച്ചേര്‍ത്തു.

Related News