പാപ്പിലോമ വാക്സിനേഷൻ ; സൗജന്യം കുവൈത്തികള്‍ക്ക് മാത്രം

  • 10/09/2023


കുവൈത്ത് സിറ്റി: ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്‌പിവി) വാക്‌സിൻ നൽകണമെന്ന് വ്യവസ്ഥ ചെയ്യുന്ന മന്ത്രിതല തീരുമാനം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ഒമ്പതിനും 45 വയസിനും ഇടയിൽ പ്രായമുള്ളവര്‍ക്കാണ് വാക്സിൻ നൽകുന്നത്. പദ്ധതിയുടെ സമയപരിധി അനുസരിച്ച് ടാർഗെറ്റ് ഗ്രൂപ്പുകളെ നിർണ്ണയിക്കുന്നതിനുള്ള ഉത്തരവാദിത്തം പബ്ലിക് ഹെൽത്ത് സെക്ടർ അണ്ടർസെക്രട്ടറിക്കാണ്. വാക്സിനേഷൻ ഓപ്ഷണൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈത്ത് പൗരന്മാർക്ക് വാക്സിനേഷൻ സൗജന്യമായി നൽകും. കുവൈത്തികളല്ലാത്തവർക്ക് ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ഫീസ് ഈടാക്കി വാക്സിനേഷൻ നൽകാമെന്നും ഉത്തരവിൽ വ്യക്തമാക്കി. ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് ഫീസ് നിശ്ചയിക്കാം. ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരായ വാക്സിൻ ഇലക്ട്രോണിക് വാക്സിനേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്തണമെന്നാണ് വ്യവസ്ഥ. അതിനാൽ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഇലക്ട്രോണിക് രജിസ്ട്രേഷൻ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

ഹ്യൂമൻ പാപ്പിലോമ എച്ച്.ഐ.വി പോലെ തന്നെ ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നത്. എച്ച്.ഐ.വി പകരുവാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലും എച്ച്.പി.വി പകരാം. എച്ച്.പി.വി ബാധിതന്റെ ഉമിനീരിൽ പോലും ധാരാളം വൈറസുകൾ കണ്ടു വരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ജീവിതം നയിക്കുന്ന സ്വവർഗ്ഗ സ്നേഹികളിലും, ലൈംഗിക തൊഴിലാളികളിലും എച്ച്.പി.വി ധാരാളമായി നിലനിൽക്കുന്നു. നിലവിൽ എച്ച്.പി.വി ക്ക് വാക്സിനേഷൻ ലഭ്യമാണ് എന്നിരുന്നാലും രോഗം പഴകും തോറും ഗുരുതരമായിത്തീർന്ന് മരണകാരണമായിത്തീരുന്നു.

Related News