ബ്ലാക്ക് മാര്‍ക്കറ്റ് സജീവം; ഇന്ത്യക്കാരുടെ പണമയക്കലില്‍ വന്ന കുറവ് ചൂണ്ടിക്കാട്ടി കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികള്‍

  • 11/09/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ ബ്ലാക്ക് മാര്‍ക്കറ്റ് ഈജിപ്ഷ്യൻ പൗണ്ടിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് രാജ്യത്തെ എക്സ്ചേഞ്ച് കമ്പനികളുടെ പരാതി. ഇന്ത്യക്കാരുടെ പണമയക്കലില്‍ അടുത്തിടെ വന്ന വലിയ കുറവാണ് എക്സ്ചേഞ്ച് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 2023ലെ മുൻ മാസങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ പണമയക്കലില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിപണിയിൽ ഇന്ത്യൻ പണമയക്കലിന്‍റെ നിരക്ക് ഏകദേശം 25 ശതമാനമാണ്.

എക്‌സ്‌ചേഞ്ച് കമ്പനി അധികൃതര്‍ ഇക്കാര്യത്തിൽ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. പ്രാദേശിക കറൻസിയെ അപേക്ഷിച്ച് ഡോളറിന്‍റെ ആവശ്യം വർധിക്കുന്ന സാഹചര്യവും അത് സമ്പദ്‌വ്യവസ്ഥയിൽ സമ്മർദ്ദം കൂട്ടുന്ന അവസ്ഥയിലും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇന്ത്യൻ പണമയക്കലില്‍ വലിയ ഇടിവുണ്ടായതിന് പ്രധാന കാരണം കുവൈത്തിലെ അവരുടെ വരുമാനത്തിൽ വന്ന ഇടിവല്ലെന്ന് വ്യക്തമാണ്. ഈ വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് എക്സ്ചേഞ്ച് കമ്പനി സെൻട്രല്‍ ബാങ്കിന് പരാതി നൽകിയിട്ടുണ്ട്.

Related News