പഴകിയ ചിക്കൻ വിൽപ്പന; കമ്പനിയുമായുള്ള ഇടപാട് നിര്‍ത്തി വാണിജ്യ മന്ത്രാലയം

  • 11/09/2023


കുവൈത്ത് സിറ്റി: ഫ്രോസൻ ചിക്കൻ കാറ്ററിംഗ് ശാഖകൾക്ക് വിതരണം ചെയ്യുന്ന കമ്പനികളിലൊന്നുമായുള്ള ഇടപാട് വാണിജ്യ, വ്യവസായ മന്ത്രാലയം നിർത്തിവച്ചു. ഒരു കമ്പനിയിലെ കേടായ ഫ്രോസൻ ചിക്കന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് നടപടി. കമ്പനിയുമായുള്ള ഇടപാട് നിർത്തിയതായി മന്ത്രാലയം വ്യക്തമാക്കി. എല്ലാ കാറ്ററിംഗ് ബ്രാഞ്ചുകളിലും ആ കമ്പനിയിൽ നിന്നുള്ള ഫ്രോസൻ ചിക്കൻ പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും തടയുകയും ചെയ്തിട്ടുണ്ട്. മന്ത്രാലയ ഇൻസ്പെക്ടർമാരുടെ സംഘം ന്യൂട്രീഷൻ അതോറിറ്റിയുമായി ഏകോപനം നടത്തിയ ഉടൻ ഈ വിഷയത്തില്‍ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.

Related News