സ്‌പെഷ്യൽ ഫോഴ്‌സ് സൈനികർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

  • 11/09/2023


കുവൈത്ത് സിറ്റി: രണ്ട് സ്‌പെഷ്യൽ ഫോഴ്‌സ് സൈനികർ തമ്മിൽ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷത്തിൽ ഉൾപ്പെട്ട മറ്റൊരു സൈനികൻ രാജ്യത്ത് നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അടിയന്തര അന്വേഷണ സമിതി രൂപീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 

സംഭവങ്ങളെ കുറിച്ച് കൂടുതൽ അന്വേഷിച്ച് കാരണങ്ങൾ കണ്ടെത്തുക, ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ചുമതലകളാണ് ഈ കമ്മിറ്റിക്ക് ഉള്ളത്. അതേസമയം, രാജ്യത്ത് നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ തുറമുഖ, അതിർത്തി സുരക്ഷാ വിഭാഗം പിടികൂടിയിട്ടുണ്ട്. നിയമനടപടികൾ ആരംഭിക്കുന്നതിന് പ്രതിയെ ബന്ധപ്പെട്ട അതോറിറ്റികൾക്ക് കൈമാറി.

Related News