ട്രാഫിക്ക് നിയമങ്ങൾ കർശനം; വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിച്ചാൽ കുരുക്ക്

  • 11/09/2023


കുവൈത്ത് സിറ്റി: കൂടുതൽ കർശനമായി ട്രാഫിക്ക് നിയമങ്ങൾ നടപ്പാക്കി തുടങ്ങി കുവൈത്ത്. അമിതവേഗതയിൽ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങൾ ട്രാഫിക്ക് ക്യാമറകളിൽ പതിയാറുണ്ട്. ഈ ചിത്രങ്ങൾ ഉപയോഗിച്ച് സീറ്റ് ബെൽറ്റ്, വാഹനമോടിക്കുമ്പോഴുള്ള ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് നിരീക്ഷിക്കാൻ തുടങ്ങിയതായി അധികൃതർ അറിയിച്ചു. 

സ്പീഡ് ക്യാമറകളിലൂടെയും നിരത്തുകളിലെ റെഡ് ലൈറ്റ് ക്യാമറകളിലൂടെയും നിയമലംഘനങ്ങൾ കൂടുതലായി കണ്ടെത്താനാണ് ശ്രമം. നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ അതിനുള്ള നടപടികളും പിന്നാലെയുണ്ടാകും. അതേസമയം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ​ഗതാ​ഗത നിയമലംഘനങ്ങൾക്കുള്ള നോട്ടീസുകൾ എല്ലാം റേസ്ഡ് ആപ്ലിക്കേഷൻ വഴി ഓൺലൈൻ ആയി നൽകി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സഹൽ ആപ്ലിക്കേഷൻ വഴി പൊലീസും ട്രാഫിക് വിഭാ​ഗവും ഇഷ്യു ചെയ്ത് നിമിഷങ്ങൾക്കകം പിഴകൾ നിയമലംഘകർക്ക് ലഭിക്കും.

Related News