തൊഴിലാളി ക്ഷാമം രൂക്ഷം; കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് കൂടതൽ ​ഗാർഹിക തൊഴിലാളികൾ

  • 11/09/2023


കുവൈത്ത് സിറ്റി: കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കൂടുതൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വരും കാലയളവ് സാക്ഷ്യം വഹിക്കുമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിലെ സ്പെഷ്യലിസ്റ്റ് ബസ്സാം അൽ ഷമ്മാരി. ബം​ഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കൂടുതൽ ​ഗാർഹിക തൊഴിലാളികൾ എത്തും. സ്വകാര്യ, ​ഗാർ​ഹിക മേഖലകളിലേക്ക് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതൽ വാതിലുകൾ തുറന്നിടണമെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശങ്ങൾ വന്നിരുന്നു. 

വലിയ ക്ഷാമം നേരിടുന്ന തൊഴിൽ വിപണയുടെ, പ്രത്യേകിച്ച് പ്രൊഫഷണൽ, സാങ്കേതിക തൊഴിലാളികളുടെ വലിയ ക്ഷാമം നികത്താനാണ് പുതിയ മാർ​ഗങ്ങൾ സ്വീകരിക്കുന്നത്. വേനലവധി അവസാനിക്കുകയും പുതിയ അധ്യയന വർഷം ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈത്തി, പ്രവാസി കുടുംബങ്ങളിൽ ​ഗാർഹിക തൊഴിലാളികളുടെ ആവശ്യകത വർധിച്ചിട്ടുണ്ട്. ഫിലിപ്പിയൻസിൽ നിന്നുള്ള തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് പരിഹരിക്കുന്നതിനാണ് പുതിയ മാർ​ഗങ്ങൾ കണ്ടെത്തുന്നത്.

Related News