രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ; കുവൈത്തിന്റെ സമ്പദ്‌വ്യവസ്ഥ അപകടത്തിലെന്ന് ഐഎംഎഫ്

  • 11/09/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ സാമ്പത്തിക വീണ്ടെടുക്കൽ തുടരുമ്പോഴും പണപ്പെരുപ്പം പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കിടയിലും അപകടസാധ്യതകൾ ഇപ്പോഴും ഉയർന്നതാണെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) കണക്കകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകളും എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കാരണം. കുവൈത്തിലെ രാഷ്ട്രീയ സ്തംഭനാവസ്ഥ പരിഹരിച്ചാൽ ആവശ്യമായ സാമ്പത്തികവും ഘടനാപരവുമായ പരിഷ്കാരങ്ങൾ ത്വരിതപ്പെടുത്താനും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കാനും കഴിയുമെന്നാണ് ഐഎംഎഫ് വിലയിരുത്തൽ. 

സർക്കാരും ദേശീയ അസംബ്ലിയും തമ്മിലുള്ള രാഷ്ട്രീയ സ്തംഭനാവസ്ഥ കുവൈത്തിൽ പരിഷ്കാരങ്ങൾ വൈകിപ്പിച്ചേക്കാം. ആവശ്യമായ സാമ്പത്തികവും ഘടനാപരവുമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വരുന്ന കാലതാമസം ധനനയത്തിന്റെ അപകടസാധ്യതകൾ വർധിപ്പിക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം തകർക്കുന്നതിനും ഇടയാക്കിയേക്കാമെന്നും ഐഎംഎഫ് ഓർമ്മപ്പെടുത്തി.

Related News