കുവൈത്തിൽ വരും ദിവസങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കാൻ തീരുമാനം

  • 12/09/2023



കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും മേഖളകളിലും മാർക്കറ്റുകളിലും അടുത്ത ഏതാനും ദിവസങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കാൻ തീരുമാനം. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷനുകൾക്കായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് കർശന പരിശോധന നടത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെയും ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവരെയും വാണ്ടഡ് ലിസ്റ്റിൽ ഉള്ളവരെയും അറസ്റ്റ് ചെയ്യുന്നതിനാണ് പരിശോധനകൾ.

നാടുകടത്തൽ വകുപ്പ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ 989 പ്രവാസികളെയാണ് നാടുകടത്തിയത്. ഇതിൽ 611 പുരുഷന്മാരും 378 സ്ത്രീകളും ഉൾപ്പെടുന്നു. താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചതിന് പിടിക്കപ്പെട്ടവരെയാണ് നാടുകടത്തിയിട്ടുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു. വേശ്യാവൃത്തിയിൽ ഏർപ്പെട്ടവരെയും പിടികൂടി നാടുകടത്തിയിട്ടുണ്ട്. സുരക്ഷാ ഉദ്യോ​ഗസ്ഥർ സമീപകാലതത് നടത്തിയ പരിശോധനകളിലും റെസിഡൻസി നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ചിലരുടെ താമസ പെർമിറ്റ് അഞ്ച് വർഷത്തിലേറെയായി കാലഹാരണപ്പെട്ട അവസ്ഥയായിരുന്നു. വ്യത്യസ്‌ത സ്‌പോൺസർമാർക്ക് വേണ്ടി പ്രവർത്തിച്ചതിനും ചിലർ അറസ്റ്റിലായി.

Related News