ബ്ലഡ് മണി നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് എംപി ബിൽ സമർപ്പിച്ചു

  • 12/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ ബ്ലഡ് മണി വ്യക്തമാക്കുന്ന നിയമ നമ്പർ 67/1980 ലെ ആർട്ടിക്കിൾ 251 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ എംപി മുഹമ്മദ് ഹയേഫ് സമർപ്പിച്ചു. ഇസ്‌ലാമിക നിയമത്തിന് (ശരിയത്ത്) അനുസൃതമായുള്ള ഭേദ​ഗതിയാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. 
നിലവിലുള്ള നിയമം 10,000 കുവൈത്തി ദിനാർ ബ്ലഡ് മണിയായി വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാൽ, ശരിയത്ത് നിയമം അനുവസിച്ച് 100 ഒട്ടകങ്ങളുടെ വിലയാണ് ബ്ലഡ് മണിയായി നൽകേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിനുള്ള മാറ്റങ്ങളാണ് എംപി ബില്ലിൽ ഉന്നയിച്ചിട്ടുള്ളത്. ബ്ലഡ് മണി 4,250 ഗ്രാം 21 കാരറ്റ് സ്വർണ്ണമോ അതിന് തുല്യമായ കുവൈത്തി ദിനാറോ ആയി മൂന്ന് വർഷത്തിനുള്ളിൽ ഗഡുക്കളായി അടയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഒരു പ്രത്യേക ഉത്തരവിന് അനുസൃതമായി തുക ഭേദഗതി ചെയ്യാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News