കുവൈറ്റ് പ്രവാസികളുടെ ആരോ​ഗ്യ ഇൻഷുറൻസ്; വാർഷിക പ്രീമിയം വർധിപ്പിക്കാനുള്ള സാധ്യതയേറി

  • 12/09/2023


കുവൈത്ത് സിറ്റി: പ്രവാസികൾക്കുളള നിലവിലെ തുകയുടെ ആരോ​ഗ്യ ഇൻഷുറൻസിൽ എല്ലാ സേവനങ്ങളും ഉൾപ്പെടുത്താൻ കഴിയുമോയെന്ന സശയം ഉന്നയിച്ച് ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി. പ്രവാസികൾക്കായുള്ള ആരോഗ്യ സേവനങ്ങൾക്കായി വാർഷിക പ്രീമിയം തുകയായ 130 ദിനാർ തന്നെ ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിക്കുന്ന എല്ലാ സേവനങ്ങളും കവർ ചെയ്യാനുള്ള ഈ തുക പര്യാപ്തമാണോ എന്ന സംശയമാണ് ഇപ്പോൾ ബന്ധപ്പെട്ടവർ ഉന്നയിക്കുന്നത്.

പത്ത് വർഷം മുമ്പ് ആരോഗ്യ മന്ത്രാലയം തന്നെ പ്രവാസികൾക്കുള്ള ആരോ​ഗ്യ സേവനങ്ങളുടെ താരിഫ് നിരവധി തവണ വർധിപ്പിച്ചിരുന്നു. കൂടാതെ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് കുവൈത്തികളല്ലാത്തവർക്ക് നൽകുന്ന മരുന്നുകളുടെ കാര്യത്തിലും മാറ്റങ്ങൾ വരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചെലവ് നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിന്റെ ശ്രമങ്ങളുടെ ഭാ​ഗമായി ന്യായമായ നിലയിൽ വാർഷിക ഗഡു വർധിപ്പിക്കുന്നത് ഗൗരവമായി പരിഗണിക്കുകയാണെന്ന് ധമാൻ കമ്പനി വ്യക്തമാക്കി.

Related News