വൈദ്യുതി മന്ത്രാലയ കുടിശ്ശിക; പ്രവാസികളിൽ നിന്ന് പിരിച്ചെടുത്തത് 700,000 ദിനാർ

  • 12/09/2023


കുവൈത്ത് സിറ്റി: ഉപഭോഗ ബിൽ പേയ്‌മെന്റ് സംവിധാനത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം പുറപ്പെടുവിച്ചതിന്റെ ആദ്യ ആഴ്ചയിലെ കണക്കുകൾ പുറത്ത്. ഈ സംവിധാനം ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ പ്രവാസികളിൽ നിന്നും ഗൾഫ് പൗരന്മാരിൽ നിന്നും 700,000 ദിനാർ കടങ്ങൾ പിരിച്ചെടുക്കാൻ വൈദ്യുതി മന്ത്രാലയത്തിന് കഴിഞ്ഞു. മുഴുവൻ തുകയും നൽകുന്നതിൽ നിന്ന് ഒരു പ്രവാസിയെയും മന്ത്രാലയം ഒഴിവാക്കിയിട്ടില്ല. ഇൻസ്റ്റാൾമെന്റുകളായി നൽകാനും സാധിക്കും. 

എന്നാൽ, ഇളവ് നൽകേണ്ട കേസുകൾ ഉണ്ടെങ്കിൽ, അവയെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കും. പൗരന്മാരിൽ ഒരാൾ ഇളവ് തീരുമാനത്തിൽ ഒപ്പിടണമെന്ന വ്യവസ്ഥയോടെ, പ്രവാസിക്ക് ഈ ആനുകൂല്യത്തിൽ നേടാനാകും, പണം അടയ്ക്കുന്നത് എളുപ്പമാക്കുന്നതിനൊപ്പം പ്രവാസിക്ക് കൂടുതൽ സമയം അനുവദിക്കുകയും ചെയ്യും. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ചില പൗരന്മാർക്ക് നൽകിയ സേവനങ്ങൾക്കുള്ള കുടിശ്ശികയായി വൈദ്യുതി, ജല മന്ത്രാലയത്തിന് രണ്ടായിരം മുതൽ നാലായിരം ദിനാർ വരെ തുക കിട്ടാനുണ്ടെന്നും അധികൃതർ അറിയിച്ചു.

Related News