കുവൈത്തിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് ചമച്ച പ്രവാസി ഡോക്ടറ്‍റെ നാടുകടത്താൻ ഉത്തരവ്

  • 12/09/2023


കുവൈത്ത് സിറ്റി: വ്യാജ രേഖ സമർപ്പിച്ച ഈജിപ്ഷ്യൻ കൺസൾട്ടന്റ് ഡോക്ടറെ രാജ്യത്ത് നിന്ന് നാടുകടത്താൻ കോടതി ഉത്തരവ്. ഒരു മാസത്തെ തടവ് ശിക്ഷ അനുഭവിച്ച് കഴിഞ്ഞാൽ ഡോക്ടറെ രാജ്യത്ത് നിന്ന് നാടുകടത്തണമെന്നുള്ള ഉത്തരവ് കോടതി ശരിവച്ചു. കുവൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ മറ്റൊരു ഗൾഫ് രാജ്യത്ത് ജോലി ചെയ്യാനുള്ള ബയോഡാറ്റയും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും സമർപ്പിച്ചപ്പോഴാണ് വ്യാജമായി രേഖയുണ്ടാക്കിയത്. ഡോക്യുമെന്റിന്റെ ആധികാരികത ഉറപ്പാക്കുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു കമ്പനി കുവൈത്തിൽ ഡോക്ടർ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജ രേഖയുടെ കാര്യം പുറത്ത് വരുന്നത്. ഡോക്ടർ സമർപ്പിച്ച് എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റിന്റെ സാധുതയാണ് കമ്പനി പരിശോധിച്ചത്. ഇയാളുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഇതോടെ തെളിയുകയായിരുന്നു.

Related News