വഴിയോര കച്ചവടക്കാർക്കെതിരെ നടപടി കടുപ്പിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി

  • 12/09/2023


കുവൈത്ത് സിറ്റി: വഴിയോര കച്ചവടക്കാരുടെയും ക്രമരഹിതമായ മാർക്കറ്റുകളുടെയും പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിന് സൂപ്പർവൈസറി ടീമുകൾ രവധി ഫീൽഡ് ടൂറുകൾ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നിയമലംഘകർക്കെതിരെ എല്ലാ നടപടികളും സ്വീകരിക്കുകയും ഇക്കാര്യത്തിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ ഷുവാലയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറലായ സൗദ് അൽ ദബ്ബൂസിന്റെ മേൽനോട്ടത്തിലാണ് പരിശോധനകൾ നടത്തുക. ഫീൽഡ് ടൂറുകൾ തീവ്രമാക്കുന്നത് എല്ലാ ഗവർണറേറ്റുകളിലെയും ശുചിത്വ വകുപ്പുകളുമായി ഏകോപിപ്പിച്ചായിരിക്കും. ആദ്യ റൗണ്ട് പ്രത്യേക സൂപ്പർവൈസറി ടീം പരിശോധന മുബാറക് അൽ കബീർ ഗവർണറേറ്റിൽ നിന്നാകും ആരംഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

Related News