കടൽ മാർ​ഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ തോതിലുള്ള ലഹരിമരുന്നുകൾ പിടികൂടി

  • 12/09/2023



കുവൈത്ത് സിറ്റി: കടൽ മാർ​ഗം രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ തോതിലുള്ള ലഹരിമരുന്നുകൾ പിടികൂടി. ഏകദേശം 400 കിലോഗ്രാം ഹാഷിഷും ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകളും അര കിലോഗ്രാം ക്രിസ്റ്റൽ മെത്തും കടൽ വഴി കടത്താനുള്ള രണ്ട് വ്യക്തികളുടെ ശ്രമമാണ് അധികൃതർ പരാജയപ്പെടുത്തിയത്. മയക്കുമരുന്ന് കടത്തുകാരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്‌ടർ, ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ നാർക്കോട്ടിക് കൺട്രോൾ, കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നിവ സഹകരിച്ച് വ്യാപക പരിശോധനകളാണ് നടത്തുന്നത്. 

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തിയ ശക്തമായ അന്വേഷണത്തിലും നിരീക്ഷണത്തിലുമാണ് ബോട്ട് വഴി മയക്കുമരുന്ന് കടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് പ്രതികളെ തിരിച്ചറിഞ്ഞത്. ബോട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 400 കിലോഗ്രാം ഹാഷിഷ്, ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ, അര കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഒരു തോക്ക്, വെടിമരുന്ന് എന്നിവ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.

Related News