ഗതാഗതക്കുരുക്ക് കുറയ്ക്കാൻ കുവൈത്തിൽ പുതിയ സ്കൂൾ സമയം

  • 13/09/2023


കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ഗതാഗതക്കുരുക്ക് ലഘൂകരിക്കാനുള്ള നടപടികളുമായി അധികൃതർ. ഇതിന്റെ ഭാ​ഗമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം രാജ്യവ്യാപകമായി സ്കൂൾ ക്ലാസുകൾക്ക് പുതിയ സമയം നിശ്ചയിച്ചു. വിദ്യാഭ്യാസ മന്ത്രി ഡോ. അദേൽ അൽ മാനെ അംഗീകരിച്ച പുതിയ ഷെഡ്യൂൾ പ്രകാരം നഴ്സറികൾ രാവിലെ 7:15 ന് ആരംഭിച്ച് 12:05 ന് അവസാനിക്കും. എലിമെന്ററി സ്കൂളുകൾ ഒരേ സമയം ആരംഭിക്കുമെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് ഉച്ചയ്ക്ക് 1:15 ന് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ തീരും. മിഡിൽ, ഹൈസ്‌കൂളുകളുടെ ക്ലാസ് സമയവും ക്രമീകരിച്ചിട്ടുണ്ട്. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ഹാജർ രാവിലെ 7:45 മുതൽ ഉച്ചയ്ക്ക് 1:55 വരെയാണ്. 2023/2024 അധ്യയന വർഷത്തിൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.

Related News