ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച മെഡിക്കൽ സെന്ററിൽ പരിശോധന; ​60 പേർ അറസ്റ്റിൽ

  • 13/09/2023

 


കുവൈത്ത് സിറ്റി: ക്യാപിറ്റൽ പ്രദേശത്തെ പ്രമുഖ മെഡിക്കൽ സെന്ററിൽ പരിശോധന നടത്തി സംയുക്ത കമ്മിറ്റി. മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്, റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, ആരോഗ്യ മന്ത്രാലയം, മെഡിക്കൽ ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് എന്നിവ അടങ്ങുന്ന സംയുക്ത കമ്മിറ്റിയാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്. മെഡിക്കൽ പ്രാക്ടീസ് ലൈസൻസ് ലഭിക്കാത്തതിന് പുറമെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 60 പേരെ പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. 

പരിശോധനക്കിടെ ഹെയർ ട്രാൻസ്പ്ലാൻറേഷനായുള്ള ഓപ്പറേഷൻ റൂമിനുള്ളിൽ ലൈസൻസില്ലാത്ത മെഡിക്കൽ സ്റ്റാഫിനെ കണ്ടെത്തി. ഇവിടെയുള്ള ഉപകരണങ്ങൾ കണ്ടുകെട്ടിയും തൊഴിലാളികളെ യോഗ്യതയുള്ള അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. വിശദമായ റിപ്പോർട്ട് ഉടൻ ബന്ധപ്പെട്ട അതോറിറ്റികൾക്ക് സമർപ്പിക്കുക. മെഡിക്കൽ സെന്ററിനും അവിടെ നിയമലംഘനം നടത്തിയവർക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related News