മമ്മൂട്ടി ഫാൻസ്‌ വെൽഫർ അസോസിയേഷൻ Medx മെഡിക്കൽ കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 13/09/2023

 


കുവൈറ്റ് : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ പിറന്നാളിന്റെ ഭാഗമായി മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫർ അസോസിയേഷൻ ഇന്റർനാഷണൽ കുവൈറ്റ് ചാപ്റ്റർ , മെഡ്‌ എക്സ് മെഡിക്കൽ കെയർ ഹോസ്പിറ്റൽമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിലും ആരോഗ്യ സെമിനാറിലും നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു. വിവിധ രക്ത പരിശോധനകളും, രോഗ നിർണ്ണയ പരിശോധനകളും, ഡോക്ടർ സേവനങ്ങളും സൗജന്യമായി പങ്കെടുത്തവർക്ക് പ്രയോജനപ്പെടുത്തി. മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫർ അസോസിയേഷൻ ഇന്റർനാഷനൽ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് ജോബിൻ പാലക്കൽ അധ്യക്ഷൻ ആയ സെമിനാറിൽ സെക്രട്ടറി നിസ്സാമുൽഹഖ് സ്വാഗതം ആശംസിച്ചു. രക്ഷാദികാരി മനാഫ് മനു മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജോയ്ന്റ് സെക്രട്ടറി ജിതിൻ ആന്റണി നന്ദി പറഞ്ഞു. മെഡ്‌ എക്സ് മെഡിക്കൽ കെയർ ഹോസ്പിറ്റൽ പ്രതിനിധീകരിച്ച് ഡോക്ടർമാർ വസീഫ് ,അജ്മൽ, മാനേജ്‌മന്റ് അഗംങ്ങളായ അജയ്കുമാർ, ഷഫീക് ഫാസിൽ, സലാം കുഞ്ഞിമോൻ എന്നിവർ ആശംസകൾ അറിയിച്ചു . എക്സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ കാദർ , ഉമ്മർ, ലൈജു, ജംഷീദ്, സുൽഫി, സിറാജ് എന്നിവർ പരുപാടിക്ക് നേതൃത്വം നല്‍കി. മെഡിക്കൽ ചെക്ക് അപ്പിന്റ മൈൻ സ്പോൺസർമാർ ആയിരുന്ന ഗ്രാൻഡ് ഹൈപ്പർ , ഗൾഫ് ഫുഡ്സ് ട്രേഡിങ്, കൊച്ചിൻ സ്റ്റുഡിയോ എന്നിവരോടുള്ള നന്ദി അറിയിച്ചു.

Related News