ഫയർ സ്റ്റേഷനിലേക്ക് വെടിയുതിർത്ത രണ്ട് പേർ കുവൈത്തിൽ അറസ്റ്റിൽ

  • 13/09/2023


കുവൈത്ത് സിറ്റി: ഷഖയ ഫയർ സ്റ്റേഷനിലേക്ക് അബദ്ധത്തിൽ വെടിയുതിർത്ത രണ്ട് കുവൈത്തി പൗരന്മാർ അറസ്റ്റിൽ. പക്ഷികളെ വേട്ടയാടുന്നതിനിടെ ഇവർ ഫയർ സ്റ്റേഷനിലേക്ക് വെടിയുതിർത്തത്. സാൽമി പ്രദേശത്തെ ഷഖയ ഫയർ സ്റ്റേഷനിൽ വെടിവയ്പുണ്ടായി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ കുറ്റവാളികളെ അധികൃതർ തിരിച്ചറിഞ്ഞു, അബദ്ധത്തിൽ ഫയർ സ്റ്റേഷന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നും പക്ഷികളെ വേട്ടയാടുകയായിരുന്നുവെന്നും അവർ സമ്മതിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾക്കായി രണ്ട് പൗരന്മാരെയും ബന്ധപ്പെട്ട അതോറിറ്റിക്ക് റഫർ ചെയ്തു.

Related News