ജലീബ് അൽ ഷുവൈഖിലെ ജനസംഖ്യ; അന്തിമ റിപ്പോർട്ട് പുറത്ത്

  • 13/09/2023


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖിന്റെ പ്ലോട്ടുകളിലെ (1, 2, 3, 4, 13, 21) ജനസംഖ്യയിൽ ഏകദേശം 1.5 ശതമാനം കുവൈത്തി പുരുഷന്മാരും 15 ശതമാനം കുവൈത്തി സ്ത്രീകളും ഉൾപ്പെടുന്നതായി കണക്കുകൾ. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിന് സമർപ്പിച്ച മുനിസിപ്പാലിറ്റിയുടെ അന്തിമ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൈയേറ്റം സംബന്ധിച്ച ആർട്ടിക്കിൾ ആറ് അനുസരിച്ച്, 1.432 ബില്ല്യൺ ദിനാർ ആണ് എക്‌സ്‌പ്രൊപ്രിയേഷൻ ആവശ്യങ്ങൾക്കുള്ള മേഖലയുടെ മൂല്യം.

മുനിസിപ്പാലിറ്റിയുടെ ശുപാർശകൾ രണ്ട് പ്രധാന നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. ഒന്നാമതായി, മേൽപ്പറഞ്ഞ കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സമഗ്രമായ ഒരു പുനർവികസന പദ്ധതിയാണ്. രണ്ടാമതായി, നിർദ്ദിഷ്ട പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലെ സാഹചര്യം നിലനിർത്തുക എന്നതുമാണ്. വീടുകൾ സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നൽകുന്നതിനും ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും മുമ്പ് കൈയേറിയ പ്ലോട്ടുകൾ 19, 20 എന്നിവ ഉപയോഗിക്കുന്നത് ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.

Related News