ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിലൊന്നായി കുവൈത്തും

  • 13/09/2023

 

കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷണം പാഴാക്കി കളയുന്ന പ്രതിഭാസം ആശങ്കാജനകമായ രീതിയിൽ വളരുകയാണെന്ന് റിപ്പോർട്ട്. ഔദ്യോ​ഗിക കണക്കുകൾ പ്രകാരം, രാജ്യത്ത് ഓരോ വർഷവും 400,000 ടൺ ഭക്ഷണമാണ് പാഴാക്കപ്പെടുന്നു. അതിൽ പ്രതിശീർഷ വിഹിതം പ്രതിവർഷം 95 കിലോഗ്രാം ആണ്. ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിലൊന്നാണ് കുവൈത്തെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

കുടുംബങ്ങളുടെ അവരുടെ ദൈനംദിന ഭക്ഷണ ആവശ്യങ്ങളെക്കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടൽ, ഭക്ഷണം പാഴാക്കുന്നത് നിയന്ത്രിക്കുന്ന നിയമങ്ങളുടെ അഭാവം അല്ലെങ്കിൽ ബലഹീനത, പാഴാക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെുള്ള നിയമനിർമ്മാണത്തിലെ പരാജയം എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങളാൽ ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. 

ഭക്ഷണം പാഴാക്കൽ വ്യാപിക്കുന്നതിന്റെയും അതിന്റെ പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും പാരിസ്ഥിതിക, സാമ്പത്തിക പ്രത്യാഘാതങ്ങളുടെയും സാഹചര്യത്തിൽ ഭക്ഷ്യ ഉപഭോഗം യുക്തിസഹമാക്കുന്നതിനുള്ള ദേശീയ ക്യാമ്പയിൻ രൂപകല്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിക്കാൻ വാണിജ്യ, വ്യവസായ മന്ത്രി മുഹമ്മദ് അൽ-ഐബാൻ തീരുമാനിച്ചിട്ടുണ്ട്.

Related News