കുവൈത്തിലെ ജനസംഖ്യ എട്ട് ശതമാനം വർധിച്ചതായി കണക്കുകള്‍

  • 13/09/2023



കുവൈത്ത് സിറ്റി: ഈ വര്‍ഷം ആദ്യ പകുതിയിൽ കുവൈത്തിലെ ജനസംഖ്യ എട്ട് ശതമാനം വർധിച്ച് 4.82 മില്യണില്‍ ആളുകളിൽ എത്തിയതായി കണക്കുകള്‍. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തിറക്കിയ സാമ്പത്തിക വിശകലനത്തിലാണ് ആ കണക്കുകള്‍ പുറത്ത് വിട്ടിട്ടുള്ളത്. പൗരന്മാരുടെ ജനസംഖ്യയില്‍ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. മഹാമാരിക്ക് മുമ്പുള്ള  കാലഘട്ടത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കുകള്‍ ആദ്യമായി കവിഞ്ഞിട്ടുണ്ട്. 

മഹാമാരി കാലഘട്ടത്തിന് ശേഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2021 വർഷങ്ങളിൽ കണ്ട തൊഴിൽ ക്ഷാമത്തിന് 2022ല്‍ ഭാഗികമായ ഒരു പരിഹാരം ഉണ്ടായിരുന്നു. ഇതിന് ശേഷം തൊഴിലവസരങ്ങളില്‍ ശ്രദ്ധേയമായ വര്‍ധനവിനാണ് സാക്ഷ്യം വഹിച്ചത്. എന്നാൽ പ്രവാസി തൊഴിലാളികളുടെ എണ്ണം (ഗാർഹിക തൊഴിലാളികൾ ഒഴികെ) ഇപ്പോഴും ഒരു ശതമാനം കുറവാണ്. 2019ൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കിൽ നിരക്കായ 6.6 ശതമാനത്തിലേക്ക് എത്തിയിട്ടില്ല.

Related News