രാജ്യവ്യാപക സുരക്ഷ പരിശോധന; കുവൈത്തിൽ 595 പ്രവാസികൾ അറസ്റ്റിൽ

  • 14/09/2023


കുവൈത്ത് സിറ്റി: നിയമലംഘകരെയും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളെയും പിടികൂടുന്നതിനായി രാജ്യവ്യാപക പരിശോധനകൾ തുടർന്ന് ആഭ്യന്തര മന്ത്രാലയം. വിവിധ പ്രദേശങ്ങളിൽ നിന്നായി റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിക്കുകയും ഭിക്ഷാടനത്തിൽ ഏർപ്പെടുകയും ചെയ്തവർ അറസ്റ്റിലായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 595 പ്രവാസികളെയാണ് പിടികൂടാനായത്. ഖൈതാൻ, ഫർവാനിയ, ജലീബ് അൽ ഷുവൈഖ്, അഹമ്മദി, മുബാറക് അൽ കബീർ, ഹവല്ലി, സാൽമിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയ, മഹ്ബൂല, മംഗഫ് പ്രദേശങ്ങളിൽ നിന്നാണ് നിയമലംഘകർ കുടുങ്ങിയത്. പിടിക്കപ്പെട്ട എല്ലാ വ്യക്തികളെയും നിലവിൽ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയാണ്. അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

Related News