റുമൈതിയയിൽ ഗർഭച്ഛിദ്രത്തിന് വിസ്സമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി മാലിന്യകൂമ്പാരത്തിലെറിഞ്ഞ കേസ്; സെപ്റ്റംബർ 27 ലേക്ക് മാറ്റി

  • 14/09/2023


കുവൈത്ത് സിറ്റി: ഗർഭച്ഛിദ്രത്തിന് വിസമ്മതിച്ചതിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയെന്നാരോപിച്ച് 50 കാരനായ പൗരനെതിരെ ചുമത്തിയ കൊലക്കേസ് ക്രിമിനൽ കോടതി സെപ്റ്റംബർ 27 ലേക്ക് മാറ്റി. ഇന്നലത്തെ കോടതി സെഷനിൽ പൗരൻ തനിക്കെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പ്രതിഭാ​ഗത്തിന് രേഖകൾ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും കൂടുതൽ സമയം വേണമെന്നും അഭ്യർത്ഥിച്ചു. കേസ് ഫയൽ അനുസരിച്ച് 2022 ഒക്ടോബറിൽ റുമൈതിയ പ്രദേശത്താണ് കുവൈത്തി പൗരൻ കുറ്റകൃത്യം നടത്തിയത്. ഭാര്യയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 20 കഷ്ണങ്ങളാക്കി മുറിച്ച് നിരവധി പ്രദേശങ്ങളിലെ മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞുവെന്നാണ് കേസ്. 

2022 ഒക്‌ടോബർ മുതൽ സഹോദരിയെ കാണാനില്ലെന്ന് ജഹ്‌റ പോലീസ് സ്‌റ്റേഷനിൽ ഇരയുടെ സഹോദരി പരാതിപ്പെട്ടതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. സഹോദരി ഒരുപാട് തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ ഓഫാണെന്നും തുടർന്ന് സഹോദരിയുടെ ഭർത്താവിനെ വിളിച്ചെങ്കിലും അയാൾ ഫോൺ ഓഫ് ചെയ്തുവെന്നുമാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കേസിൽ മരിച്ച സ്ത്രീയുടെ ഭർത്താവ് അറസ്റ്റിലാകുന്നത്.

Related News