കുവൈത്തിലെ സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ അഡ്രെസ്സ് രജിസ്റ്റർ ചെയ്യുന്നതിന് ബാച്ചിലർമാർക്ക് വിലക്ക്

  • 14/09/2023


കുവൈത്ത് സിറ്റി: സ്വകാര്യ ഭവനങ്ങളിൽ ബാച്ചിലർമാരായ പ്രവാസികളുടെ വിലാസം രജിസ്ട്രേഷൻ തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. അതോറിറ്റിയുടെ ഓട്ടോമേറ്റഡ് നടപടിക്രമങ്ങളിലൂടെയും സംവിധാനങ്ങളിലൂടെയുമാണ് നടപടികളെന്ന് ഡയറക്ടർ ജനറലിന്റെ ഓഫീസ് ഡയറക്ടറും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) യുടെ ഔദ്യോഗിക വക്താവുമായ ഖാലിദ് അൽ ഷമ്മരി അറിയിച്ചു.

സ്വകാര്യ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലർമാരുടെ താമസം തടയുന്നതിനായി അതോറിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്. അതോറിറ്റി പരാതികൾ സ്വീകരിക്കുകയും ഈ പ്രശ്നവുമായി ബന്ധപ്പെട്ട ഏതെങ്കിലും നിയമലംഘനങ്ങളുടെ ഓൺ-സൈറ്റ് വെരിഫിക്കേഷൻ നടത്തുകയും ചെയ്യും. അതോറിറ്റിയുടെ വെബ്‌സൈറ്റിലെ താമസക്കാരുടെ ഡാറ്റ സേവനത്തിലൂടെ പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്ന ഈ സംരംഭം 2021 മുതൽ നിലവിലുണ്ടെന്നും ഇത് ഇപ്പോൾ ഏകീകൃത സർക്കാർ ആപ്ലിക്കേഷനിൽ സൗകര്യപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Related News