ശരിയായ നമ്പർ പ്ലേറ്റില്ലെങ്കിൽ വാഹനം പിടിച്ചെടുക്കും; കടുത്ത നടപടിയുമായി കുവൈറ്റ് ട്രാഫിക്

  • 14/09/2023


കുവൈത്ത് സിറ്റി: ​ഗതാ​ഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി കടുത്ത നടപടിയുമായി അധികൃതർ. ശരിയായ മെറ്റൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതോ ഒരു പ്ലേറ്റ് മാത്രം ഉപയോഗിച്ച് റോഡിൽ ഓടുന്നതോ ആയ ഏതൊരു വാഹനവും കണ്ടുകെട്ടാൻ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. അവയുടെ ഉടമകൾക്കെതിരെ ഉചിതമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യും. പൊതു സുരക്ഷ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ്, റെസ്‌ക്യൂ യൂണിറ്റുകൾ എന്നിവയുടെ അധികാരപരിധിയിലുള്ള എല്ലാ പട്രോളിംഗ് സംഘങ്ങളും മെറ്റൽ പ്ലേറ്റുകളില്ലാതെയോ ഒരു പ്ലേറ്റ് മാത്രമുള്ളതോ ആയ ഏതൊരു വാഹനവും തടയുകയും നടപടിയെടുക്കുകയും ചെയ്യും. 

1876ലെ ട്രാഫിക് നിയമം നമ്പർ 67, 1976ലെ എക്‌സിക്യൂട്ടീവ് റെഗുലേഷൻ നമ്പർ 81ലെ ആർട്ടിക്കിൾ 207 തുടങ്ങിയവ പ്രകാരം ഒരു പ്ലേറ്റ് മാത്രം ഉപയോഗിച്ച് റോഡിൽ വാഹനം ഓടിച്ചാൽ സുരക്ഷാ സേനയ്ക്ക് അത് പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് അവർ പറഞ്ഞു. കൂടാതെ, വാഹനത്തിന്റെ ചില്ലുകളിൽ കമ്പനി നൽകിയതിന് പുറമെ കൂടുതൽ കറുത്ത സ്റ്റിക്കൽ ഒട്ടിക്കരുതെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടു.

Related News