അശ്രദ്ധമായി വാഹമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 14/09/2023



കുവൈത്ത് സിറ്റി: അടുത്തയാഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനാൽ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നേരിടുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ്. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സജീവമായ ഇടപെടൽ ആവശ്യമാണ്. സ്‌കൂൾ സമയങ്ങളിലെ ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യുന്നതിനായി സ്കൂൾ സമയങ്ങളിലെ ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി മന്ത്രി ചർച്ച നടത്തി. 

ഗതാഗതക്കുരുക്ക് കുറയ്ക്കാനും സ്‌കൂളുകൾക്ക് മുന്നിലെ അനധികൃത പാർക്കിംഗ് ഇല്ലാതാക്കാനും റെസിഡൻഷ്യൽ ഏരിയകളിലെ സ്‌കൂളുകളിലേക്കുള്ള എല്ലാ റോഡുകളിലും ഇന്റർസെക്‌ഷനുകളിലും പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്ന് ഷെയ്ഖ് തലാൽ പറഞ്ഞു. മറ്റ് ഡ്രൈവർമാരുടെ സുരക്ഷയെ ബാധിക്കുന്ന അശ്രദ്ധമായ പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.സുരക്ഷാ പരിശോധനകളും ട്രാഫിക് ബോധവൽക്കരണ ക്യാമ്പയിനുകളും വർധിപ്പിക്കാനും അദ്ദേഹം ഉത്തരവിട്ടു.

Related News