കുവൈത്തിൽ പുനരുപയോഗ ഊർജത്തിന്റെ അടിയന്തര ആവശ്യം; സുപ്രധാന റിപ്പോർട്ട് പുറത്ത്

  • 14/09/2023


കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകൾ 2022 മുതൽ അതിന്റെ പുനരുപയോഗ ഊർജ്ജ ശേഷിയിൽ 50 ശതമാനം വർധനവിന് സാക്ഷ്യം വഹിച്ചതായി റിപ്പോർട്ട്. 2024 ഓടെ മറ്റൊരു 50 ശതമാനം വർധനവ് കൂടെ പ്രതീക്ഷിക്കുന്നുണ്ടെന്നും ഗ്ലോബൽ എനർജി മോണിറ്റർ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിലെ വാതക അധിഷ്‌ഠിത വൈദ്യുതി ഉൽപ്പാദനത്തിന് പകരമായി ഈ മേഖലയ്ക്ക് ഇതിന്റെ ഇരുപത് മടങ്ങ് ശേഷി ആവശ്യമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഈ മേഖലയിലെ ഈ രാജ്യങ്ങൾ പുനരുപയോഗ ഊർജത്തിലേക്ക് മാറാനുള്ള ശ്രമങ്ങളിലൂടെ ഗണ്യമായ നേട്ടങ്ങൾ കൊയ്യാൻ ഒരുങ്ങുകയാണ്. 2022 മെയ് മുതൽ മേഖലയിലെ രാജ്യങ്ങൾ സൗരോർജ്ജത്തിലും കാറ്റ് ഊർജ്ജത്തിലുമുള്ള പ്രവർത്തന ശേഷി 6.9 ജിഗാവാട്ട് വർധിപ്പിച്ചു, ഇത് 57 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കുവൈത്ത്, ലിബിയ, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് അവരുടെ ജിഡിപിയുടെ നാലിലൊന്ന് എണ്ണ, വാതക ഉൽപ്പാദനത്തിൽ നിന്നാണ് ലഭിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

Related News