20 മാസത്തിനിടെ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത് 6 മില്യണ്‍ സിക്ക് ലീവുകൾ

  • 15/09/2023


കുവൈത്ത് സിറ്റി: ഈ വര്‍ഷം ഓഗസ്റ്റ് വരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മൊത്തം 3,377,106 സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ നൽകിയിയതായി കണക്കുകള്‍. 2022 ഓഗസ്റ്റിൽ 2.7 മില്യണ്‍ സിക്ക് ലീവുകളാണ് നൽകിയിരുന്നതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 20 മാസത്തിനിടെ ആരോഗ്യ കേന്ദ്രങ്ങള്‍ അനുവദിച്ചത് 6 മില്യണ്‍ സിക്ക് ലീവുകളാണ്. സിക്ക് ലീവുകൾ നൽകുന്നതിനുള്ള പുതിയ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി മുന്നോട്ടുവച്ച നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഈ സംവിധാനത്തിന്റെ നിർദ്ദിഷ്ട വിശദാംശങ്ങൾ വരും ആഴ്ചകളിൽ വ്യക്തമാക്കും. 2006ലെ സിവിൽ സർവീസ് കൗൺസിൽ പ്രമേയം 39 ഭേദഗതി ചെയ്യാൻ സിവിൽ സർവീസ് കമ്മിഷനു മുമ്പാകെ സമർപ്പിച്ച നിർദേശം വന്നതായും മന്ത്രാലയ വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ് വിശദീകരിച്ചു.

Related News