ഓരോ ദിനവും കുറഞ്ഞത് 1000 പേരെങ്കിലും റെഡ് സിഗ്നല്‍ ലംഘിക്കുന്നുവെന്ന് കണക്കുകള്‍

  • 15/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഓരോ ദിനവും കുറഞ്ഞത് 1000 പേരെങ്കില്‍ റെഡ് സിഗ്നല്‍ ലംഘിക്കുന്നുവെന്ന് കണക്കുകള്‍. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവിതത്തെയും മരണത്തിലേക്ക് തള്ളി വിടുന്ന ഈ നിയമലംഘനം കൂടി വരികയാണ്. ഈ വര്‍ഷം ആരംഭം മുതല്‍ കഴിഞ്ഞ ഓഗസ്റ്റ് അവസാനം വരെ ഏകദേശം 240,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റെഡ് സിഗ്നല്‍ ലംഘിച്ച നിയമലംഘനങ്ങളില്‍ 65 ശതമാനവും പുരുഷന്മാരാണ് ചെയ്തിട്ടുള്ളത്. 26 ശതമാനം നിയമലംഘനങ്ങളാണ് സ്ത്രീകളുടെ പേരില്‍ ഉള്ളത്. കൂടാതെ 9 ശതമാനം ലംഘനങ്ങളും കമ്പനികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെഡ് സിഗ്നല്‍ ലംഘിച്ചതിനുള്ള ഡയറക്ട് നിയമലംഘനങ്ങള്‍ ഏകദേശം 40,000വും ഇൻഡയറക്ട് നിയമലംഘനങ്ങള്‍ ഏകദേശം 200,000 ആണെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News