മയക്കുമരുന്നുമായി 16 പേര്‍ അറസ്റ്റിൽ

  • 15/09/2023


കുവൈത്ത് സിറ്റി: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ നടത്തി പരിശോധനകളില്‍ 16 പേര്‍ അറസ്റ്റിൽ. 13 കേസുകളിലായി വിവിധ രാജ്യക്കാരായ 16 പേരാണ് അറസ്റ്റിലായതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരുടെ കൈവശം 6.2 കിലോഗ്രാം വിവിധ മയക്കുമരുന്നുകളും 550 സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു. പ്രതികളുടെ പക്കൽ നിന്ന് രണ്ട് ആയുധങ്ങളും വെടിക്കോപ്പുകളും മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് ലഭിച്ച പണവും പിടിച്ചെടുത്തു. , ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News