സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ശ്രമിച്ച സൈനികൻ അറസ്റ്റിൽ

  • 15/09/2023


കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിലേക്ക് മയക്കുമരുന്ന് കൊണ്ടുവരാൻ ശ്രമിച്ച സൈനികൻ അറസ്റ്റിലായി. സുലൈബിയ ജയിൽ സമുച്ചയത്തിൽ വിന്യസിച്ചിരിക്കുന്ന പ്രത്യേക സുരക്ഷാ സേനയുടെ ജനറൽ അഡ്മിനിസ്ട്രേഷനുമായി അഫിലിയേറ്റ് ചെയ്ത പ്രത്യേക സേനാ സ്ക്വാഡ് ആണ് സൈനികനെ പിടികൂടിയത്. പരിശോധനാ സ്‌ക്വാഡിൽ ജോലി ചെയ്യുന്ന സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥർ ജയിലിനുള്ളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റിക്കാരിൽ ഒരാളെ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തടവുകാർക്ക് നൽകാനായി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ വിവിധ തരത്തിലുള്ള മയക്കുമരുന്ന് സെൻട്രൽ ജയിലിലേക്ക് കൊണ്ട് വന്നത്. തടവികാരില്‍ നിന്ന് പണം വാങ്ങിയാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

Related News