പുതിയ ജോലി സമയത്തിന് അംഗീകാരം നൽകി കുവൈത്ത്

  • 15/09/2023


കുവൈത്ത് സിറ്റി: സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ വർക്കിങ് സിസ്റ്റം നടപ്പാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം സിവിൽ സർവീസ് കൗൺസിൽ അംഗീകരിച്ചു. രാവിലെ 7:00 മുതൽ 9:00 വരെയാണ് രാവിലെ ജോലിക്ക് ഹാജരാകേണ്ട സമയമായി നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്കും വൈകുന്നേരം മൂന്നര വരെയുമായി ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. ഇത് ജീവനക്കാരെ ഏഴ് മണിക്കൂർ ജോലി ചെയ്യാൻ അനുവദിക്കും. 

30 മിനിറ്റ് ഗ്രേസ് പിരീഡ് ആണ് അനുവദിച്ചിട്ടുള്ളത്. സർക്കാർ ഏജൻസികൾക്ക് അവരുടെ സ്വഭാവത്തിനും മുൻഗണനയ്ക്കും അനുസരിച്ച് ഫ്ലെക്സിബിൾ സിസ്റ്റം അല്ലെങ്കിൽ പിരീഡ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള അവകാശം നൽകിയിട്ടുണ്ട്. ഔദ്യോഗിക ജോലി സമയത്തിന്റെ തുടക്കത്തിലോ അവസാനത്തിലോ ഗ്രേസ് പിരീഡിന്‍റെ പ്രയോജനം നേടാൻ ജീവനക്കാര്‍ക്ക് അനുവാദമുണ്ട്. ഈ സംവിധാനം ജീവനക്കാരുടെ ഉൽപ്പാദനക്ഷമത ഉറപ്പാക്കി കൊണ്ട് അവരുടെ സംതൃപ്തി മെച്ചപ്പെടുത്തുമെന്നുമെന്നാണ് വിലയിരുത്തല്‍. പുതിയ ജോലി സമയ ഗതാഗത കുരുക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ

Related News