റെസിൻസി നിയമ ലംഘകർക്കെതിരെയുള്ള പരിശോധന കടുപ്പിച്ച് അധികൃതർ

  • 16/09/2023


കുവൈത്ത് സിറ്റി: റെസിൻസി നിയമ ലംഘകർക്കെതിരെയുള്ള പരിശോധന ക്യാമ്പയിനുകൾ ശക്തമാക്കി അധികൃതർ. പ്രത്യേകിച്ച് സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടി മറ്റെവിടെയെങ്കിലും ജോലി തേടുന്നവരെ പിടികൂടാൻ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. 

ഗാർഹിക തൊഴിലാളികൾ ഉൾപ്പെടുന്ന ആർട്ടിക്കിൾ 20ന് കീഴിൽ വരുന്ന എല്ലാ നിയമലംഘകരെയും പിടികൂടുകയും അവർക്കെതിരെ നാടുകടത്തൽ നടപടികൾ ആരംഭിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. യഥാർത്ഥ സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയ വ്യക്തികൾ, സാധുവായ റെസിഡൻസി പെർമിറ്റുകളില്ലാതെ ഫാമുകളിലും വേശ്യാലയങ്ങളിലും സ്റ്റാളുകളിലും കടകളിലും പലപ്പോഴും ജോലി കണ്ടെത്തുന്നതാണ് പതിവ്. 

സുരക്ഷാ സേവനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതിയാണ് ഇത്തരം ഇടങ്ങളിൽ ജോലി തേടുന്നത്. ആഫ്രിക്കൻ, ഏഷ്യൻ പൗരത്വമുള്ള ഗാർഹിക തൊഴിലാളികൾ, റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായുള്ള നിരവധി കേസുൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ നിയമലംഘകർക്കെതിരെ നടപടി തുടരുകയാണ്. ഒളിച്ചോടിയവർക്ക് അഭയം നൽകുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News