മദ്യനിർമ്മാണം; കുവൈത്തിൽ 23 പ്രവാസികൾ അറസ്റ്റിൽ

  • 16/09/2023


കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യവുമായി ഏഷ്യക്കാരായ പ്രവാസികൾ അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ തുടർച്ചയായ സുരക്ഷാ ക്യാമ്പയിനുകളുടെ ഭാ​ഗമായി 23 ഏഷ്യക്കാരാണ് പിടിയിലായിട്ടുള്ളത്. ഇവരിൽ നിന്ന് 540 കുപ്പി മദ്യവും കണ്ടെടുത്തു. ഖൈത്താൻ, മഹ്ബൗല, ഫഹാഹീൽ, സുലൈബിഖാത്ത് എന്നീ പ്രദേശങ്ങളിൽ നടന്ന സുരക്ഷാ ക്യാമ്പയിനുകളിൽ ഒമ്പത് കേസുകളിലായാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. തുടർ നിയമനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News