സെപ്റ്റംബർ 20ന് സുഹൈൽ സീസൺ അവസാനമാകും; ദൈര്‍ഘ്യമേറിയ രാത്രി

  • 16/09/2023


കുവൈത്ത് സിറ്റി: സുഹൈലിന്‍റെ മൂന്നാമത്തെ നക്ഷത്രമായ സുബ്ര നക്ഷത്രത്തിന്റെ പ്രവേശനത്തോടെ സെപ്റ്റംബർ 20ന് സുഹൈൽ സീസൺ അവസാനമാകും. പുതിയ സീസണ്‍ 13 ദിവസത്തേക്ക് നീണ്ടുനിൽക്കുമെന്നും അൽ അജ്‍രി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. അൽ സുബ്രയിലേക്കുള്ള പ്രവേശനത്തോടെ കുവൈത്തിൽ പകൽ താപനിലയിലെ കുറവ് അനുഭവപ്പെടും. ഒപ്പം രാത്രിയില്‍ തണുപ്പും കൂടും. പകൽ സമയത്തേക്കാള്‍ ദൈര്‍ഘ്യമേറിയ രാത്രിയാണ് ഈ സീസണിന്‍റെ പ്രത്യേകത. അതേസമയം, ഒരു ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സെപ്റ്റംബർ 22ന് കുവൈത്ത് സാക്ഷ്യം വഹിക്കുമെന്നും സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. പ്രഭാത സമയത്ത് സൂര്യനിൽ നിന്ന് ഏറ്റവും അകലെയുള്ള ബുധൻ ഗ്രഹം ദൃശ്യമാകും. സെപ്റ്റംബര്‍ 29ന് ഹാര്‍വെസ്റ്റ് മൂണ്‍ എന്ന അറിയപ്പെടുന്ന സെപ്റ്റംബര്‍ മൂണ്‍ ദൃശ്യമാകുമെന്നും വിദഗ്ധര്‍ വിശദീകരിച്ചു.

Related News